വെള്ളത്തൂവൽ : വെള്ളത്തൂവൽ സെന്റ് ജോർജ് ഫെറോന പള്ളിയുടെ മേൽനോട്ടത്തിൽ വിമലാസിറ്റിയിൽ പ്രവർത്തനം തുടങ്ങുന്ന ഫാമിലി വെൽഫെയർ സെന്റർ ജലവിഭവ മന്ത്രി റോഷി അഗസ്ത്യൻ ഇന്ന് ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് 1.30 ന് ഫാ.ജോസ് പ്ലാച്ചിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫാ.ഡോ.തോമസ് ആനിക്കുഴിക്കാട്ടിൽ മുഖ്യ പ്രഭാഷണംനടത്തും.കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു തുടങ്ങിയവർ പ്രസംഗിക്കും.