
പീരുമേട് : കുമളിയിൽ രണ്ടിടങ്ങളിൽ നടത്തിയ പൊലീസ് റെയ്ഡിൽ വൻ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. കുമളിറോസാ പൂക്കണ്ടം സ്വദേശകളായ പുതുപ്പറമ്പിൽ ജലാലുദീൻ(54) റഫീക്ക് ഹൗസിൽ അബ്ദുൽ റസാക്ക് (42) എന്നിവരാണ് അറസ്റ്റിലായത്.റോസാ പൂക്കണ്ടത്ത് ജലാലുദീന്റെ കടയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി പൊലീസിന് കിട്ടിയ രഹസ്യ വിവരമനുസരിച്ച് കുമളി സി.ഐ.ജോബിൻ ആന്റണിയുടെനേതൃത്വത്തിൽ നടത്തിയ റെയിഡിലാണ 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ജലാലുദീന്റെ വീട്ടിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 64 പായ്ക്കറ്റ് പുകയില ഉപ്നങ്ങൾ പിടികൂടി ഇയാളചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ റസാക്കിന്റെ കൈയ്യിൽ പുകയില ഉത്പ്പന്നങ്ങൾ ഉള്ളതായി അറിയുകയും പൊലീസ് പരിശോധനയിൽ വലിയ കണ്ടെത്ത ഒരു ഷെഡിൽ വൈക്കോലിനടിയിൽ ഒപ്പിച്ചു വച്ച നിലയിൽ 14534 പായ്കറ്റ് പുകയില ഉത്പ്പന്നങ്ങൾ കണ്ടെത്തിയത് .എസ്.ഐമാരായ സലിം രാജ്, ബിജു മാത്യു, എ.എസ് സുബിൻ, സി.പി.ഒ.മാരായ ബിബിൻ ബാബു, ഷാജു, ഷാജി, രമേശ്, സിബി,ജോജി, സിയാദ്, ജിഷ, എന്നിവരുടെനേതൃത്തത്തിലായിരുന്നു പരിശോധന.