muniappan

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി.സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി മുനിയപ്പനെയാണ് ( 65) കോടതി ശിക്ഷിച്ചത്. 2018 ലാണ് ബന്ധുവായ കൗമാര പ്രായക്കാരിയെ പീഡിപ്പിച്ച കേസിൽ മുനിയപ്പനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌പെഷ്യൽ ജഡ്ജ് ഫിലിപ്പ് തോമസാണ് കേസിൽ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി.