miror

കട്ടപ്പന : വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ഹെയർപിൻ വളവുകളിലും കൊടും വളവുകളിലും സ്ഥാപിച്ച കോൺവെക്‌സ് മിററുകൾ തകർന്ന് തരിപ്പണമായി. കട്ടപ്പന പുളിയൻമല റൂട്ടിൽ സ്ഥാപിച്ച കോൺവെക്‌സ് മിററുകൾ ഒന്നു പോലുമില്ലാതെ ഉപയോഗ ശൂന്യമായി. വാഹനങ്ങൾ തട്ടിയും സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞുമാണ് പലതും നശിച്ചത്.എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ വളവുകളിൽ കാണാൻ കഴിയാതെ അപകടം നിരന്തരമായി റിപ്പോർട്ട് ചെയ്തതോടെയാണ് 2019 ൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ഉപയോഗിച്ച് 23 ഇടങ്ങളിൽ കണ്ണാടികൾ സ്ഥാപിച്ചത്. വലിയ വാഹനങ്ങൾക്കടക്കം ഏറെ പ്രയോജനകരമായിരുന്ന മിററുകൾ
ഹിൽടോപ്പ്, ഞള്ളാനിപ്പടി, പൊലീസ് വളവ്, പുളിയൻമല അമ്പാടി ജംക്ഷൻ, എസ്എൻ ജംക്ഷൻ, പേഴുംകവല, വെട്ടിക്കുഴക്കവല, വെള്ളയാംകുടി കെഎസ്ആർടിസി ജംക്ഷൻ, കാണക്കാലിപ്പടി, ആശ്രമംപടി, ഗവ. കോളജ് ജംക്ഷൻ, കോളജ് പടി, വാഴവര, ട്രഷറി പടി, പള്ളിക്കവല, വള്ളക്കടവ് പള്ളിപ്പടി, വള്ളക്കടവ്,കരിമ്പാനിപ്പടി,മൈത്രി നഗർ, അമ്പലക്കവല,സെന്റ് മർത്താസ് പടി തുടങ്ങിയ മേഖലകളിലാണ് സ്ഥാപിച്ചിരുന്നത്.
ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾമൂലം ഒട്ടേറെ കൊടും
വളവുകൾ നിറഞ്ഞതും വീതി കുറഞ്ഞതുമായ റോഡുകളിൽ കോൺവെക്‌സ് മിററുകൾ സ്ഥാപിച്ചത് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ ഇവ ഏതാനും വർഷങ്ങൾക്കുള്ളിൽ തകർന്നതോടെ അത്തരം സ്ഥലങ്ങളിൽ വീണ്ടും അപകടാവസ്ഥ നിറഞ്ഞ സാഹചര്യമാണ്. ബന്ധപ്പെട്ടവർ അപകട സാദ്ധ്യതാ മേഖലകളിൽ ഉടനെ തന്നെ കോൺവെക്‌സ് മിററുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു.