ചെറുതോണി: ഡോക്ടർമാർക്കും ആശുപത്രികൾക്കും ജീവനക്കാർക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഐ. എം. എ ജില്ലാ പ്രവർത്തകസമിതി പ്രതിഷേധിച്ചു. . ആശുപത്രികളെ സുരക്ഷിത മേഖലകളായി സർക്കാർ പ്രഖ്യാപിക്കണം. ചികിത്സക്കിടയിൽ രോഗാവസ്ഥ മൂലം സംഭവിക്കാവുന്ന മരണങ്ങൾ ഉണ്ടായാൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കും എതിരെ ആക്രമണങ്ങൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. സാമൂഹ്യ വിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ .കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ക്രൂരമായി ആക്രമിക്കപ്പട്ടു. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷാ നടപടികൾക്ക് വിധേയരാക്കുന്നതിനും പോലീസ് അധികൃതർ പരാജയപ്പെടുന്നു. ആശുപത്രി ആക്രമണക്കേസുകളിൽ പോലീസ് അറസ്റ്റ് വൈകിപ്പിച്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ സൗകര്യം ചെയ്ത് കൊടുക്കുന്നതായും ഐ.എം.എ. പരാതി പറയുന്നു ആശുപത്രികളെ സുരക്ഷിത മേഖലകളായി പഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നലകാൻ തയാറാകണമെന്നാവശ്യപ്പെട്ട് ഐ.എം.എ. ജില്ലാ ഭാരവാഹികൾ കളക്ടറെ കണ്ട് നിവേദനം നല്കി. ഡോ.ജേക്കബ്ബ് സി.വി. ഡോ: കെ.സുദർശൻ, ഡോ: ജോളി വർഗീസ്, ഡോ: ജോസെൻ വർഗീസ്, ഡോ.അബ്രഹാം. സി, ഡോ : അജി പി.എൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.