dharna

നേര്യമംഗലം : നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കൾ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പു വരുത്തണമെന്നും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ നടന്ന ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് പി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി സാജൻ, കെ.എസ്.എഫ്.പി.എസ്.ഒ സംസ്ഥാന കമ്മറ്റി അംഗം പി ജി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.കെ റഷീദ് സ്വാഗതവും അടിമാലി മേഖലാ സെക്രട്ടറി പി.റ്റി വിനോദ് നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് മുന്നോടിയായി വനപാലകർ ഉൾപ്പടെ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും നടന്നു.പ്രകടനത്തിന് അനിൽ ദത്ത്, ഡി.കെ സജിമോൻ, സുഭാഷ് ചന്ദ്ര ബോസ്, എം.എസ് ശ്രീകുമാർ, എൻ.എസ് ഇബ്രാഹിം, ജോൾ മുണ്ടാട്ടുചുണ്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.