ചെറുതോണി: പൈനാവിനും പാറേമാവിനുമിടയിലുള്ള വളവിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവി​ന് പരി​ക്കേറ്റു. അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ കട്ടപ്പന ആനകുത്തി സ്വദേശി റാണി മുടിയിൽ രമേശി​ന് (28) പരിക്കേറ്റു. സാരമായി പരിക്കേറ്റ രമേശിനെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാലരയോടെ കൂടിതൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന രമേശിന്റെ സ്‌കൂട്ടർ വളവ് തിരിയുന്നതിനിടയിലാണ് ചെറുതോണി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്.