 
ഇടവെട്ടി: കല്ലാനിക്കൽ സെന്റ് ജോർജ്ജ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ, വിളവെടുപ്പിന്റെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ബിൻസി കെ വർക്കി പദ്ധതിവിശദീകരണം നടത്തി. . കോളി ഫ്‌ളവർ, പാലക് ചീര, ചുവന്ന ചീര, റാഡിഷ് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. സ്‌കൂളിലെ എൻ.എസ്.എസ് , സ്‌കൌട്ട് കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്. എൻ.എസ്.എസ് കോർഡിനേറ്റർ നിക്ക്‌സ് ജോസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ . ടോമി ജോസഫ് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ താഹിറ അമീർ, സ്‌കൗട്ട് മാസ്റ്റർ ജോബിൻ ജോസ് അമൃത വി ആർ, മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു.