
ഇടുക്കി : ജില്ലയിലെ ജില്ലാ ആശുപത്രികളിലേയ്ക്കായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി ഇന്ത്യ എന്ന സ്ഥാപനം മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
ജില്ലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരിപാലന രംഗത്തെ രണ്ട് പ്രമുഖ സർക്കാർ ആതുരാലയങ്ങളായ ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായിട്ടാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി ഇന്ത്യ 27 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ നല്കിയത്. തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിലായി നടന്ന ചടങ്ങിൽ ഹാബിറ്റാറ്റ് സീനിയർ മാനേജർ ജോർജ്ജ് കുര്യന്റെ പക്കൽ നിന്നും ഡി.പി.എം. ഡോ. സുഷമ പി.കെയുടെ സാന്നിദ്ധ്യത്തിൽ സൂപ്രണ്ടുമാരായ ഡോ.ഉമാദേവി എം.ആർ, ഡോ.സുരേഷ് വർഗ്ഗീസ്.എസ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.