പീരുമേട്: താലൂക്കിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മേൽക്കൈ. എ.ഡി. എസ് പ്രതിനിധികളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന സി.ഡി.എസ് തെരഞ്ഞെടുപ്പിൽ പീരമേട്: പഞ്ചായത്തിലെ ആകെയുള്ള 17 വാർഡിൽ 17 വാർഡും ഇടതുപക്ഷ പ്രതിനിധികൾവിജയിച്ചു .
കുടുംബശ്രീ ചെയർപേഴ്‌സണായി സി.പി.എം ലെ കെ.ശശികലയെയും വൈസ് ചെയർപേഴ്‌സണായി റിനി രാജീവിനെയും തെരഞ്ഞെടുത്തു . ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ 17 വാർഡിൽ 15 വാർഡും എൽഡിഎഫ് പ്രതിനിധികൾ വിജയിച്ചു. ചെയർപേഴ്‌സണായി സി.പിഎം ലെ മിനി സരേന്ദ്രനും വൈസ് ചെയർപേഴ്‌സണായി ഷീബ അനിലും തിരഞ്ഞെടുക്കപ്പെട്ടു. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ 14 വാർഡിൽ എൽഡിഎഫ് 7 ലും യുഡിഎഫ് 7 ലും വിജയിച്ചു. നറുക്കെടുപ്പിലൂടെ ചെയർപേഴ്‌സണിനെയും വൈസ് ചെയർപേഴ്‌സണിനെയും എൽഡിഎഫിനു ലഭിച്ചു . ചെയർപേഴ്‌സൺ കുഞ്ഞമോൾശിവദാസ് വൈസ് ചെയർ പേഴ്‌സൺ ശ്യാമള മോഹൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .കൊക്കയാർ ഗ്രാമപഞ്ചായത്തിലെ 13 വാർഡിൽ 9 എൽഡിഎഫിനും 4 യുഡിഎഫിനും ലഭിച്ചു. പട്ടിഗക വർഗ്ഗത്തിന് സംവരണം ചെയ്തിട്ടുള്ള കൊക്കയാർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് പ്രതിനിധി വിജയിക്കാത്തതു കൊണ്ട് കോൺഗ്രസ്സ് ന്റെ ഐ ബി ബിബിൻ വിജയിച്ചു. വൈസ് ചെയർപേഴ്‌സണായി സി.പി.എം ലെ അമ്പിളി വിജയിച്ചു . വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ 23 ൽ 23 ഉം എൽഡിഎഫ് വിജയിച്ചു.ചെയർപേഴ്‌സൺ ആയി സിപിഎമ്മിലെ പുനിതയെ യും വൈസ് ചെയർപേഴ്‌സണായി ഗ്രേസി ബാബുവിനെയും തിരഞ്ഞെടുത്തു. കുമളി ഗ്രാമ പഞ്ചായത്തിലെ സി.ഡി.എസ് തെരത്തെടുപ്പിൽ സീറ്റിൽ എൽ.ഡി.എഫ് വിജയിച്ചു. യു ചെയർ പേഴ്‌സണായി കോൺഗ്രസിലെ ഇന്ദിരാസു ബ്രഹമണ്യൻ നറുക്കെടുപ്പിലൂടെ വിജയിച്ചു വൈസ് ചെയർ പേഴ്‌സണായി സി.പി.എമ്മിലെ റീജ വിജയിച്ചു