ഇടുക്കി : അനെർട്ട് ജില്ലാ ഓഫീസ് സംഘടിപ്പിക്കുന്ന 'സൗര തേജസ്സ്' പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ 21,22,23,തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടത്തും. ഈ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിക്കുന്ന ഗ്രിഡ് ബന്ധിത സൗരോർജ നിലയങ്ങൾക്ക് അനെർട്ട് 40ശതമാനം വരെ സബ്‌സിഡി നൽകുന്നു. താല്പര്യമുള്ളവർ ആധാർ കാർഡ്, കറണ്ട് ബില്ല്, രജിസ്‌ട്രേഷൻ ഫീസ് എന്നിവയുമായി തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862 233252, 9188119406