തൊടുപുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത്തല ആഘോഷ പരിപാടികൾ ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് ട്രീസ ജോസ് അറിയിച്ചു. ജില്ലാതലത്തിൽ നടക്കുന്ന സെമിനാറും , സംസ്ഥാനതല ഉദ്ഘാടന സമ്മേളനവും തത്സമയം പ്രദർശിപ്പിക്കും. തൊടുപുഴ നഗരസഭയെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി നവകേരള കർമ്മ പദ്ധതി , സംയോജിത തദ്ദേശ സ്വയംഭരണ സർവ്വീസ് എന്നീ വിഷയങ്ങളിൽ സെമിനാറും ചർച്ചയും സംഘടിപ്പിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.