തൊടുപുഴ: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് സമര സംഗമം നടത്തി. മുനിസിപ്പൽ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്ങാട്ട് കവലയിൽ സംഘടിപ്പിച്ച സമര സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എം.എ. കരിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, നേതാക്കളായ എം.എം. ബഷീർ, പി.എസ്. അബ്ദുൽ ജബ്ബാർ, ടി.എസ്. ഷംസുദീൻ, കെ.എച്ച്. അബ്ദുൽ ജബ്ബാർ, പി.കെ. മൂസ, പി.എച്ച്. സുധീർ, നിസാർ പഴേരി എന്നിവർ സംസാരിച്ചു. വണ്ണപ്പുറം, ഉടുമ്പന്നൂർ, ആലക്കോട്, വെള്ളിയാമറ്റം എന്നിവിടങ്ങളിലും സമര സംഗമങ്ങൾ നടന്നു.