അടിമാലി: ബൈസൺവാലി- ചോക്രമുടി റോഡ് കോൺക്രീറ്റ് ചെയ്തു അറ്റകുറ്റപ്പണികൾ തീർത്ത് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 20 ലക്ഷം രൂപ മുതൽ മുടക്കി ബൈസൺവാലി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയത്. റോഡിനുണ്ടായിരുന്ന കുത്തനെയുള്ള കയറ്റം കുറയ്ക്കുന്നതിനായി നാട്ടുകാരുടെ സഹായത്തോടെ പിരിച്ചെടുത്ത 70,000 രൂപയും റോഡ് പണി പൂർത്തീകരിക്കുന്നതിനായി ഉപയോഗപ്പെടുത്തി.