തൊടുപുഴ: ലോകായുക്ത അധികാരം പുനഃസ്ഥാപിക്കണമെന്ന് അവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദളിന്റെ നേതൃത്വത്തിൽ തൊടുപുഴ മിനിസിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം നടത്തി. ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റ്റി. ജോസഫ് കിഴക്കേക്കര സമരം ഉദ്ഘാടനം ചെയ്തു. ജോസ് ചുമപ്പുങ്കൽ, വിൻസന്റ് കട്ടിമറ്റം, കെ.കെ. ഷുക്കൂർ, ആനന്ദൻ എം.ആർ., ഇ.എ. കോശി, റ്റി.ജി, ലൂയിസ്, എം.കെ. സാബു, വിൻസെന്റ് എം.ജെ., സെബാസ്റ്റ്യൻ വാണിയപ്പുര, ഷിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.