വെള്ളത്തൂവൽ : ജെ.സി.ഐ വെള്ളത്തൂവൽ ചാപ്ടർ പ്രവർത്തനം തുടങ്ങി .ജെ.സി.ഐ അടിമാലി പ്രസിഡന്റ് വർഗീസ് പീറ്റർകാക്കനാട്ട്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ.ബിജോൺസൺ,വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷി ബിൻ വർഗീസ് ,അർജുൻ കെ നായർ, മിലൻവിമാത്യു,ഡോ.നിഖിതഎൽദോസ് എന്നിവർ പ്രസംഗിച്ചു. വിഷരഹിത പച്ചക്കറി വിത്തുകളുടെ വിതരണം, വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ കൂളർ, തുടങ്ങി നാല് പദ്ധതികൾക്ക് തുടക്കംകുറിച്ചു. ഭാരവാഹികളായി സുരേഷ് പനിപ്ര(പ്രസിഡന്റ് ) ജിന്റ അഗസ്റ്റിൻ (സെക്രട്ടറി ) എൻ.സി ജിൻസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.