നാടുകാണി : ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ (ടാസ്‌ക്) എൻ.എസ്.എസ് യൂണിറ്റ് രൂപീകരിച്ചു. പ്രിൻസിപ്പാൾ ഡോ.സി.കെ.സ്മിത അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ആർ.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ കെ .രാജേഷ് ആമുഖ പ്രഭാഷണം നടത്തി . അദ്ധ്യാപകരായ ആഷിന ഇബ്രാഹിം,ഡിറ്റി ബേബി,ഫാദിയ എം എച്ച് , അശ്വതി സി എം എന്നിവർ പ്രസംഗിച്ചു. . അർച്ചന കെ.എസ് സ്വാഗതവും കവിത എം .ആർ നന്ദിയും പറഞ്ഞു.