തൊടുപുഴ:തദ്ദേശ സ്വയംഭരണ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ബ്ളോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ.സി.കെ.ശശീന്ദ്രൻ വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത്, വൈസ് പ്രസിഡന്റ് എൻ.കെ.ബിജു എന്നിവർ സംസാരിച്ചു. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, പറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, മണക്കാട് പ്രസിഡന്റ് ടിസി ജോബ്, തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി എന്നിവർ പങ്കെടുത്തു. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി കാവാലം, മെമ്പർ ബിൻസി മാർട്ടിൻ, മണക്കാട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ജേക്കബ്ബ്, തൊടുപുഴ മുനിസിപ്പാലിറ്റി കൗൺസിലർ ടി.എസ്.രാജൻ, മുട്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മെഴ്‌സി ദേവസ്യ, കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് അംഗം ബേബിച്ചൻ കൊച്ചുകരൂർ, ആസൂത്രണ സമിതി അംഗം ലീലമ്മ ജോസ് എന്നിവർ സെമിനാറിൽ സംസാരിച്ചു. ബി.ഡി.ഒ. ജയൻ വി ജി നന്ദി പറഞ്ഞു.