തൊടുപുഴ : സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വൻ വിജയമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു. വെർച്ച്വൽ പ്ലാറ്റ്‌ഫോമിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജില്ലയിലെ ഒൻപത് മേഖല കേന്ദ്രങ്ങളിൽ പ്രവർത്തകർ പങ്കാളികളായി. ജില്ലാ പ്രസിഡന്റ് ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗം സംസ്ഥാന ചെയർമാൻ കെ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംങ്കൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. രമേശ്, ഡി. ബിനിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എസ് അജിത രക്തസാക്ഷി പ്രമേയവും ജി. രമേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാഗേഷ് സ്വാഗതവും, സംസ്ഥാന കൗൺസിൽ അംഗം എം.കെ റഷീദ് കൃതജ്ഞതയും രേഖപ്പെടുത്തി.