തൊടുപുഴ : കാഞ്ഞിരമറ്റം ബൈപ്പാസിൽ രാത്രി മാലിന്യ കൂമ്പാരം കൂട്ടിയിട്ട് കത്തിച്ചത് നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് പിടികൂടി. ഹെൽത്ത് സ്‌ക്വാഡ് രാത്രികാല പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാർക്കതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ സനീഷ് ജോർജ്ജ് പറഞ്ഞു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ. എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജിൻസ് സിറിയക്, സതീശൻ.വി.പി. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.