കട്ടപ്പന: ജില്ലയിലെ വന്യജീവി ആക്രമണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക യൂണിയൻ (എം). ആദ്യഘട്ട സമരമായി 22ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേയ്ക്ക് കർഷക മാർച്ചും ധർണ്ണയും നടത്തുമെന്ന്‌ നേതാക്കൾ അറിയിച്ചു. സമരം കേരളകോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.എ. ആന്റണി ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ പ്രസിഡന്റ്‌ ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തും. സർക്കാർ കർഷകദ്രോഹ നയങ്ങൾ തുടരുകയാണെന്നും കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര, സംസ്ഥാന കമ്മിറ്റി അംഗം സിബി കിഴക്കേമുറി, മീഡിയ സെൽ ജില്ലാ കൺവീനർ ജിജോ പഴയചിറ എന്നിവർ പറഞ്ഞു.