പീരുമേട്: പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ സ്‌കൂൾ ലൈബ്രറി ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു. രണ്ടുലക്ഷത്തോളം പുസ്തകങ്ങൾശേഖരിക്കാവുന്ന വിപുലമായ സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയാണ് . പൊതുജനങ്ങളിൽ നിന്നും അയ്യായിരത്തോളം പുസ്തകങ്ങൾശേഖരിച്ചു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ആർ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ ഹെഡ്മാസ്റ്റർ എം രമേശ് സ്വാഗതവും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എസ് .പി രാജേന്ദ്രൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ സബീന മുഹമ്മദ്, പീരുമേട് എ ഇ ഒ ഡി സുഗതൻ, പീരുമേട് ബിപിസി അനീഷ് തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.