 
മൂന്നാർ: കെ.എസ്.ഇ.ബി അണക്കെട്ടുകളുടെ ഭൂമി നിയമ വിരുദ്ധമായി സംഘങ്ങൾക്ക് നൽകിയ സംഭവം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മൂന്നാർ ഹൈഡൽ പാർക്കിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യൂ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സിമുൻ ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. നല്ലതണ്ണി ജംഗഷ്‌നിൽ നിന്നാരംഭിച്ച മാർച്ച് മുൻ എം.എൽ.എ എ കെ മണി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ജി.മുനിയാണ്ടി, ബിജോ മാണി, യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മൂകേഷ് മോഹൻ, കെ.എസ്.അരുൺ, എം എ അൻസാരി, ഡി കുമാർ, കെ.കൃഷ്മണമൂർത്തി, എസ്.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.