വണ്ണപ്പുറം: ഇളംദേശം ബ്‌ളോക്കിന്റെ കീഴിൽ വണ്ണപ്പുറത്ത് പ്രവർത്തനം ആരംഭിക്കുന്ന പ്രകൃതിമിത്ര ബയോഫാർമസി ഉദ്ഘാടനം സി.ഡി.എസ് ചെയർപേഴ്‌സൺ മേരി സാമുവൽ പ്രൊപ്രൈറ്റർ റോസിലി രാജുവിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രധാനമായും ജൈവകർഷകർക്ക ആവശ്യമായ ജൈവവളങ്ങൾ നിർമ്മിച്ച് മിതമായ നിരക്കിൽ എത്തിച്ചുകൊടുക്കുകയും ആളുകളെ ജൈവകൃഷിയേക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുന്നതാണ് ബയോഫാർമസിയുടെ ലക്ഷ്യം. കേന്ദ്രഗവൺമെന്റിന്റെ എം.കെ.എസ്.പി പ്രോജക്ടിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.