കട്ടപ്പന: സാംസ്‌കാരിക വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാ പരിശീലനം നൽകുന്നു. കർണാടക സംഗീതം, ചിത്രകല, കഥകളി എന്നിവയിലാണ് പരിശീലനം. പ്രായഭേദമെന്യേ ഏവർക്കും സൗജന്യ കലാ പരിശീലനത്തിനായി അപേക്ഷിക്കാം. താത്പര്യമുള്ളവർ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഫെബ്രുവരി 28ന് മുമ്പായി അപേക്ഷ നൽകേണ്ടതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ബി. ധനേഷ്, സാംസ്‌കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ എന്നിവർ അറിയിച്ചു. ഫോൺ: 9447823817, 7558878828.