പീരുമേട്: ടി.ആർ ആന്റ് ടി റബ്ബർ തോട്ടത്തിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായതോടെ ജനം ഭീതിയിൽ. ശനിയാഴ്ച രാവിലെയാണ് വലിയപാടം ജോമോന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചുകൊന്ന് പകുതി ഭക്ഷിച്ചിരുന്നു. ടി.ആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ, കുപ്പക്കയം തുടങ്ങിയ സ്ഥലങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടിരുന്നു. തുടർന്ന് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനു സമീപത്താണ് ജോമോന്റെ വീട്. ജനവാസ മേഖലയിൽ പുലിയിറങ്ങിയത് കുപ്പക്കയം, ചെന്നാപ്പാറ തുടങ്ങി നൂറുകണക്കിന് ജനങ്ങൾ അധിവസിക്കുന്ന മേഖലയെ ഭീതിയിലാക്കിയിട്ടുണ്ട്.
തുടർന്ന് മുണ്ടക്കയം ടി.ആർ ആന്റ് ടി എസ്റ്റേറ്റിലെ ഇ.ഡി.കെയിൽ പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.