ചെറുതോണി: ബി.ജെ.പിയുടെ പൂർവ്വ രൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും ചേലച്ചുവട് 25-ാം ബൂത്ത് സമ്മേളനവും നടത്തി. കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുനഃസംഘടിപ്പിക്കപ്പെട്ട പുതിയ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ദീനദയാൽ ഉപാദ്ധ്യയുടെയും ആലപ്പുഴയിൽ കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെയും ഫോട്ടോകളിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ചടങ്ങ് നടത്തിയത്. ബൂത്ത് പ്രസിഡന്റ് മാധവൻപിള്ള മുട്ടമണ്ണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കർഷകമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു അഭയൻ, മണ്ഡലം പ്രസിഡന്റ് സുരേഷ് മീനതേരിൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനന്ദു മങ്കാട്ടിൽ, ബി.ജെ.പി മണ്ഡലം സെക്രട്ടറി സുരേഷ് തെക്കേകുറ്റ്, വൈസ് പ്രസിഡന്റ് സുരേഷ് കല്ലുവെട്ടാം, സ്മിത ദീപു, ജില്ലാ കമ്മിറ്റി അംഗം ബിജു മുണ്ടപ്പള്ളിൽ, ഏരിയാ പ്രസിഡന്റ് അനീഷ് പി.ഡി, അശോകൻ വെള്ളാപള്ളിയിൽ ബൈജു അഞ്ചംകുന്നേൽ എന്നിവർ സംസാരിച്ചു.