ഇടുക്കി: മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌പോർട്‌സ് അക്കാദമിയിൽ നടക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാനതല ബാസ്‌കറ്റ് ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. കാർമ്മൽ ജ്യോതി തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചിട്ടുള്ള മുളനേഴ്‌സറിയുടെ ഉദ്ഘാടനവും നടത്തി. യു.എൻ.ഡി.പിയും ഹരിതകേരളമിഷനും ചേർന്ന് നടപ്പാക്കുന്ന ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിക്ക് കീഴിലാണ് മുള നേഴ്‌സറി സ്ഥാപിച്ചിട്ടുള്ളത്. വിവിധ മുളയിനങ്ങളുടെ തൈകൾ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ കലാ, കായിക പ്രകടനങ്ങളും ഒരുക്കിയിരുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ഗ്രാമപഞ്ചായത്തംഗങ്ങൾ, കാർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി, യു.എൻ.ഡി.പി എന്നിവർ പങ്കെടുത്തു.