തൊടുപുഴ: എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.സി. ശിവരാജൻ ആവശ്യപ്പെട്ടു. ഇടുക്കി പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്ന യൂണിയൻ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട തൊഴിലുറപ്പ് ജീവനക്കാരുടെ വേതനം കൃത്യമായി നൽകാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. യൂണിയൻ പ്രസിഡന്റ് എം.കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. നേതാക്കളായ സി.സി. ശിവൻ, സുരേഷ് കണ്ണൻ, കെ.ജി. സോമൻ, അനീഷ് പി.കെ, കിഷോർ കുമാർ, സാജു കെ.കെ എന്നിവർ സംസാരിച്ചു.