കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുളിയൻമല ശാഖയുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും നടന്നു. ശാഖാ ഹാളിൽ നടന്ന യോഗത്തിൽ 14 അംഗ ഭരണസമിതിയുടെ പ്രസിഡന്റായി പ്രവീൺ വട്ടമലയെ തിരഞ്ഞെടുത്തു. പി.എൻ. മോഹനൻ പാറയ്ക്കലിനെ വൈസ് പ്രസിഡന്റായും എം.ആർ. ജയനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എം.വി. സുരേഷ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി കെ.എൻ. സുരേന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.