ചെറുതോണി: ദേശീയബാലചിത്ര രചനാ മത്സരത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാതല മത്സരം ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ, സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എൻ. സുബാഷ്, ആർട്ടിസ്റ്റ് ഷാജി ചിത്ര, കെ.വി. ജോസഫ്, ബിനോയ് സെബാസ്റ്റ്യൻ, ആർ. മുരളീധരൻ, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. ജില്ലാതല വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. വിജയികളുടെ രചനകൾ സംസ്ഥാനതല മൂല്യനിർണയത്തിനും തുടർന്ന് ദേശീയതലത്തിലും പരിഗണിക്കും. ദേശീയതലവിജയികൾക്ക് കാഷ് അവാർഡിനും സ്‌കോളർഷിപ്പിനും അർഹതയുണ്ടാകും. ബാലചിത്രരചനാമത്സരം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.