road
താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിന്റെ പണി പുരോഗമിക്കുന്നു

പീരുമേട്: ദേശീയ പാതയിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിന്റെ പണി ആരംഭിച്ചു. പൊട്ടിപൊളിഞ്ഞ ഈ റോഡിനെ കുറിച്ച് ഒമ്പതിന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ ഏഴു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം.

കാൽനടയായി യാത്ര പോലും സാധ്യമല്ലാത്ത തരത്തിൽ റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. എല്ലാ ദിവസവും താലൂക്ക് ആശുപത്രിയിലേക്കുള്ല നൂറ് കണക്കിന് രോഗികൾ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. നിരന്തരമായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങൾ സഞ്ചരിക്കുന്ന റോഡാണ് തകർന്ന് കിടന്നത്. കട്ടകൾ ഉപയോഗിച്ചാണ് റോഡ് പണിയുന്നത്. നിർമ്മാണം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഴുത ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് നിർവഹിച്ചു.