മുട്ടം: വിജിലൻസ് ഓഫീസിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു വർഷമായിട്ടും പരിഹരിക്കാൻ നടപടിയില്ല. വിജിലൻസ് ഓഫീസിന് ചേർന്നുള്ള പാലത്തിന്റെ വശത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വേനൽക്കാലത്ത് പലയിടത്തും ജനം കുടിവെള്ളക്ഷാമം നേരിടുമ്പോൾ ലിറ്റർ കണക്കിന് വെള്ളമാണ് ഓരോ ദിവസവും ഇവിടെ പാഴാകുന്നത്. ജോയിന്റിലെ ലീക്കിൽ നിന്നാണ് വെള്ളം പുറത്തേക്ക് ചീറ്റി ഒഴുകുന്നത്. നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ജനത്തിന്റെ ആക്ഷേപം.