അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ ആഭിമുഖ്യത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി 'നിങ്ങൾക്കും വിജയിക്കാം' എന്ന പേരിൽ, പരീക്ഷ ടിപ്‌സ് വിവരിക്കുന്ന സൗജന്യ ക്ലാസ് മാർച്ച് ആറിന് രാവിലെ 9.30 മുതൽ ഒന്ന് വരെ നടത്തും. അരിക്കുഴ ജേസീ ഭവൻ ഹാളിലാണ് ക്ലാസ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് 200 രൂപ വിലയുള്ള പി.എസ്.സി ജി.കെ ബുക്ക് സൗജന്യമായി നൽകും. ജെ.സി.ഐ പ്രസിഡന്റ് അജോ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിക്കും. മത്സര പരീക്ഷാ പരിശീലകരായ ബാബു പള്ളിപ്പാട്ട്, കെ.ആർ. സോമരാജൻ, ബെന്നി മാത്യു എന്നിവർ ക്ലാസ് നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോ- ഓർഡിനേറ്റർ അഖിൽ സുഭാഷ് അറിയിച്ചു. ഫോൺ: 6238863106.