തൊടുപുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം കൂറുമാറ്റത്തിലൂടെ ജനഹിതം അട്ടിമറിച്ച് കൈയ്യടക്കുന്ന സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് 23ന് രാവിലെ 11ന് തടിയമ്പാട്- അശോക ജംഗ്ഷനിൽ നിന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്താൻ തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും. യു.ഡി.ഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സി.പി. മാത്യു, മുൻ എം.പി കെ. ഫ്രാൻസിസ്‌ ജോർജ്, അഡ്വ. ജോസി ജേക്കബ്, എം.കെ. പുരുഷോത്തമൻ, മാർട്ടിൻ മാണി, രാജു മുണ്ടക്കാട്ട്, സി.കെ. ശിവദാസ്, എം.ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്‌ സ്വാഗതവും എൻ.ഐ. ബെന്നി നന്ദിയും പറഞ്ഞു.