തൊടുപുഴ: ഹോർട്ടികോർപ്പ് ജില്ലയിലെ വനിതകൾക്ക് ചെറുതേനീച്ച കോളനികൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി രണ്ട് കോളനികൾ വീതം 40 ശതമാനം സബ്‌സിഡി നിരക്കിൽ ഒരു വനിതാ സംരഭകയ്ക്ക് ലഭ്യമാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 വനിതകൾക്ക് ഈ സംരഭത്തിൽ അവസരം ലഭിക്കും. തിരഞ്ഞെടുക്കുന്ന വനിതാ സംരഭകർക്ക് ചെറുതേനീച്ച വളർത്തലിൽ പരിശീലനവും ലഭ്യമാക്കും. ഗ്രാമവികാസ് സൊസൈറ്റി, മാതാ ഹണി ബീ ഫാം, ഹോർട്ടികോർപ്പ് ബീ കീപ്പിംഗം ക്ലസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷഫോറം 9447910989 എന്ന ഫോൺനമ്പറിൽ ലഭിക്കും.