തൊടുപുഴ: നിയമവിരുദ്ധമായി സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്തത് മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാധ്യത ഇല്ലാതാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പ്രമോഷൻ വഴി പതിറ്റാണ്ടുകളായി ലഭിച്ച് കൊണ്ടിരുന്ന ജോയിന്റ് ആർ.ടി.ഒ തസ്തികയിലേക്കുള്ള നിയമനം സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് ഇല്ലാതാക്കിയത് പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ സ്‌പെഷ്യൽ റൂൾ ഭേദഗതി ഗൂഡ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തിയത് നിയമ വിരുദ്ധമാണ്. സംഘടനകളുമായി വേണ്ടത്ര ചർച്ച നടത്താതെ ഇറക്കിയ സ്‌പെഷ്യൽ റൂൾ ഭേദഗതി പിൻവലിക്കണമെന്നും വകുപ്പിലെ ജോലിഭാരം കണക്കിലെടുത്ത് മതിയായ ജീവനക്കാരെ നിയമിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. തൊടുപുഴ സബ് ആർ.ടി.ഒ ഓഫീസിൽ ബ്രാഞ്ച് പ്രസിഡന്റ് പി.യു. ദീപുവിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സദസ് ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ ഉദ്ഘാടനം ചെയ്തു. സിജു സിദ്ധിഖ്, അലക്‌സാണ്ടർ ജോസഫ്, ദിലീപ് ജോസഫ്, അനസ് പള്ളിവേട്ട എന്നിവർ നേതൃത്വം നൽകി.