ചെറുതോണി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് ഓഫീസ് പടിക്കൽ കേരളാ കോൺഗ്രസ് (എം) കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറേമാവ് വൈൽഡ് ലൈഫ് ഡിവിഷൻ ആഫീസിന് മുമ്പിൽ ധർണ നടത്തും. വനാതിർത്തിയിൽ ഫെൻസിംഗ് കെട്ടിയും ഇതരമാർഗങ്ങളിലൂടെയും മൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. ധർണ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് എന്നിവർ സംസാരിക്കും.