പീരുമേട് : പീരുമേട് ഗ്രാമപഞ്ചായത്തിൽ വേപ്പിൻപിണ്ണാക്ക്, കുമ്മായം എന്നിവയുടെ വിതരണം 22, 23, 24 തീയതികളിൽ പമ്പനാർ സർവീസ് സഹകരണ ബാങ്കിന് സമീപം വിതരണം ചെയ്യും. 22ന് 5, 6, 7, 8 വാർഡിലെ കർഷകർക്കും 23ന് 9, 10, 11, 12 എന്നീ വാർഡിലെ കർഷകർക്കും 24ന് 1, 2, 3, 4, 13 വാർഡുകളിലെ കർഷകർക്കും നൽകും. മറ്റു വാർഡിലെ കർഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ കൃഷിഭവനിൽ വിതരണം നടത്തും.