തൊടുപുഴ: കർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ ഉത്പന്നങ്ങൾക്കും താങ്ങുവില ഉറപ്പാക്കണമെന്നും വൈദ്യുതി നിയമം 2021 പിൻവലിക്കുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രചാരണയോഗം സംഘടിപ്പിച്ചു. രാസവളം വില വർദ്ധനവ് പിൻവലിക്കുക ചെറുകിട ഇടത്തരം കർഷകർക്ക് കടാശ്വാസം അനുവദിക്കുക ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വർഷം മുഴുവൻ തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ കൺവീനർ സിബി സി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. കർഷകനേതാക്കളായ പി.സി. ജോളി, പി.റ്റി. വർഗീസ്, കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ഖജാൻജി എം.എൻ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.