ചെറുതോണി: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രധാനാധ്യാപിക ജെസി മോൾ എ. ജെ മാതൃഭാഷാ ദിനാചരണ പരിപാടിയിൽ അദ്ധ്യക്ഷയായി. അദ്ധ്യാപകൻ മനോജ് കുമാർ മാതൃഭാഷാ ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭാഗ്യലക്ഷ്മി വിദ്യാർത്ഥികൾക്ക് മാതൃഭാഷ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.