ഇടുക്കി : ജില്ലയെ സംബന്ധിക്കുന്ന അക്വിഫർ മാപ്പിംഗ് റിപ്പോർട്ടിന്റെ പ്രകാശനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കിയ്ക്കായി പ്രത്യേക സർവ്വെകളും റിപ്പോർട്ട് തയ്യാറാക്കുന്നതിന് നടത്തിയിരുന്നു. യോഗത്തിൽ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് റീജിയണൽ ഡയറക്ടർ, ഡോ.സുബ്ബരാജ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് ശാസ്ത്രജ്ഞൻ വി .കെ.വിജേഷ് , ജില്ലാ ഓഫീസർ ഡോ വി .ബി .വിനയൻ, ഹൈഡ്രോജിയോളജിസ്റ്റ് ലാലി എസ് തുടങ്ങിയവർ പങ്കെടുത്തു.