കുമളി: കുകുമളി വ്യാപാരഭവനിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 6 കേസുകൾ തീർപ്പാക്കി.31 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 5 കേസുകൾ വകുപ്പ് തല അന്വേഷണത്തിന് വിട്ടു. 20 കേസുകൾ മാറ്റിവച്ചു. പരിഗണിച്ചവയിൽ കൂടുതലും സ്വത്ത് സംബന്ധമായ കേസുകളെ തുടർന്ന് കുടുംബങ്ങളിലുണ്ടായ സംഘർഷങ്ങളും പ്രശ്‌നങ്ങളുമാണ്. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള കേസുകൾ മാത്രമാണ് കമ്മീഷൻ പരിഗണിച്ചത്. ഇടുക്കിയിലെ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ മനസിലാക്കി പരാതികാർക്ക് എത്തി ചേരാനുള്ള സാഹചര്യമൊരുക്കി ജില്ലയെ നാല് മേഖലകളായി തിരിച്ചാണ് സിറ്റിംഗ് നടത്തി വരുന്നത്. പരാതിക്കാരുടെ സൗകര്യങ്ങൾക്കാണ് കമ്മീഷൻ പ്രാധാന്യം നൽകുന്നതെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. അദാലത്തിൽ പീരുമേട് തഹസീൽദാർ വിജയലാൽ, അഡ്വ. കവിത വി തങ്കപ്പൻ, സുനിത രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.