കട്ടപ്പന :ബ്ലോക്ക് പഞ്ചായത്ത് സാംസ്‌കാരിക വകുപ്പുമായി ചേർന്ന് നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലന പരിശീലനാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ചിത്രകല, കഥകളി എന്നിവയിൽ ബ്ലോക്ക് തലത്തിലും കർണാടക സംഗീതം പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിട്ടായിരിക്കും പരിശീലനം നടത്തുക. പ്രായപരിധി ബാധകമല്ല. താൽപര്യമുള്ളവർ മാർച്ച് ഒന്നു മുതൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അറിയിച്ചു. അപേക്ഷകൾ ഇ-മെയിലായോ വാട്ട്‌സ്ആപ് മുഖാന്തിരമോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാലുമായി ബന്ധപ്പെടുക: 9447823817, 7558878828