നെടുങ്കണ്ടം: വീട്ടുകാർ ഇല്ലാത്ത സമയത്ത് ഒമ്പത് വയസുകാരിയെ കടന്ന് പിടിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കനെ പൊലീസ് പടികൂടി. കുമരകംമെട്ട് സ്വദേശി സതീശനാണ് (43) പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉപദ്രവത്തിന് ഇരയായ കുട്ടിയുടെ പിതാവിനെ കാണാൻ വീട്ടിൽ എത്തിയതായിരുന്നു സതീശൻ. ഈ സമയം ബാലികയും സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പരാതിയെ തുടർന്ന് ബാലികയുടെ മൊഴിയെടുത്ത് കമ്പംമെട്ട്‌ പൊലീസ് കേസെടുത്തു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.