കരിമണ്ണൂർ: അത്തിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌കാരശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. പരേത കരിമണ്ണൂർ തെക്കേറ്റം കുടുംബാംഗമാണ്. മക്കൾ: പരേതയായ ആൻസി, മേരി (റിട്ട. ടീച്ചർ, സെന്റ് ജോർജ് യു.പി.എസ്, മുതലക്കോടം), മാത്യു, ലൂക്ക (മുംബെയ്), ഡെയ്‌സി, ലിസ്സി, ജോമി. മരുമക്കൾ: ജോർജ് മാരായ്ക്കാപിള്ളി (വാഴക്കുളം), ജോർജ് കൊച്ചുപറമ്പിൽ മുതലക്കോടം (റിട്ട. മാനേജർ, ജില്ലാ സഹകരണ ബാങ്ക്), മോളി തേക്കുംകാട്ടിൽ (അറക്കുളം), ഷാന്റി കുടിലിൽ മണിമല (റെയിൽവേ, മുംബെയ്), ജോസ് അറയ്ക്കൽ (കാഞ്ഞാർ), വിൻസെന്റ് ആടുകുഴിയിൽ (കുളപ്പുറം), പ്രിയ കുന്നത്ത് (വെട്ടിമറ്റം).