കാഞ്ഞാർ: കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രിയും 26 മുതൽ മാർച്ച് നാല് വരെ നടക്കും. ക്ഷേത്രാചാര്യൻ എം.എൻ. ഗോപാലൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി കെ.എം. മഹേഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാദിവസവും രാവിലെ പള്ളിയുണർത്തൽ, നടതുറക്കൽ, നിർമ്മാല്യദർശനം, ആറിന് ഉഷപൂജ, 6.30 ന് ഗണപതി ഹോമം, തുടർന്ന് ബിംബശുദ്ധി, കലശപൂജ, 8ന് പന്തീരടി പൂജ, 10 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 26ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കെ.എം മഹേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. 7.30ന് മുളയിടൽ, 27ന് രാവിലെ പതിവ് പൂജകൾ, 7.30ന് കലശപൂജ, 8.30 ന് ഗുരുമന്ദിരത്തിൽ പതാക ഉയർത്തൽ, തുടർന്ന് ഗുരുപജയും ഗുരുപുഷ്പാഞ്ജലിയും, ഗുരുദേവ കൃതികളുടെ പാരായണം, കാഴ്ചശ്രീബലി എന്നിവയും നടക്കും. 28 ന് രാവിലെ പതിവ് പൂജകൾ, കലശപജ, 10 ന് കലശാഭിഷേകം, 11ന് സർപ്പപൂജ, സർപ്പംപാട്ട്, മാർച്ച് ഒന്നിന് ശിവരാത്രി. രാവിലെ ക്ഷേത്രചടങ്ങുകൾ പതിവ് പോലെ നടക്കും. 7.30ന് കാഴ്ചശ്രീബലി, 9.30ന് ഇളനീർ ഘോഷയാത്ര, ഇളനീർ അഭിഷേകം, കലശാഭിഷേകം, ഉച്ചപൂജ, 11ന് ശ്രീഭൂതബലി, മാർച്ച് രണ്ടിന് രാവിലെ പതിവ് പൂജകൾ, ക്ഷേത്രകടവിൽ ബലിതർപ്പണം, 7.30 ന് കലശപൂജ, കാഴ്ചശ്രീബലി, മാർച്ച് മൂന്നിന് രാവിലെ പതിവ് പൂജകൾ, 7.30 ന് വാഹനപൂജ, കലശപൂജ, ശ്രീഭൂതബലി, വൈകിട്ട് 5.30 ന് കാവടിഘോഷയാത്ര, പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, മാർച്ച് നാലിന് ആറാട്ട്, കൊടിയിറക്ക്. രാവിലെ പതിവ് പൂജകൾ, 10ന് ഉച്ചപൂജ, വൈകിട്ട് 6.15ന് ആറാട്ട് പുറപ്പാട്, തിരുആറാട്ട്, കൊടിയിറക്ക്, മംഗളപൂജ.