കട്ടപ്പന : പട്ടിക ജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നഗരസഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട
വിദ്യാർത്ഥികൾക്ക് മേശയും കസേരയുടെയും വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി ഉദ്ഘാടനം ചെയ്തു.അർഹതപ്പെട്ട നൂറോളംവിദ്യാർത്ഥികൾക്ക് നഗരസഭയുടെ പ്രത്യേക ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ മുടക്കിയാണ് പഠനോപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നത്.ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു,സാലി കുര്യാക്കോസ്, ലീലാമ്മ ബേബി, മായാ ബിജു, പ്ലാൻ ക്ലർക്ക് കെ. ബിനുതുടങ്ങിയവർ പ്രസംഗിച്ചു.