ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ബിരുദവും കൂടെ ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ) എന്നിവയാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നുമിടയിൽ. ഫെബ്രുവരി 28 ഉച്ചകഴിഞ്ഞ് 3 ന് മുൻപ് സെക്രട്ടറി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, ആലക്കോട് പി.ഒ. എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നമ്പർ 04862276909.