കരിമണ്ണൂർ : കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലുള്ള സ്‌പെഷ്യൽ കെയർ സെന്ററുകളിലെ കുട്ടികൾക്കായി നടത്തുന്ന ഉല്ലാസഗണിതം അനുരൂപീകരണത്തിന്റെ ദ്വിദിന ബി.ആർ.സി.തല പരിശീലനം പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ബിജി ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ .റ്റി.പി.മനോജ് സ്വാഗതവും ട്രെയിനർസിന്റോ ജോസഫ് നന്ദിയും പറഞ്ഞു.. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ ഗണിത പഠനം രസകരമാക്കുന്നതിനായി സമഗ്രശിക്ഷാ കേരളം തയ്യറാക്കിയിരിക്കുന്ന പഠന പരിപോഷണ പദ്ധതിയാണ് ഉല്ലാസഗണിതം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുയോജ്യമായ വിധത്തിൽ ഉല്ലാസ ഗണിതത്തിന് പരിവർത്തനം നടത്തി തയ്യാറാക്കിയ അനുരൂപീകരണ പ്രവർത്തനങ്ങൾ സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്‌സിന് പരിചയപ്പെടുത്തുന്നതിനാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.